മുംബൈ: ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പ്കുത്തി രൂപ. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 84 ഡോളര്‍ ആയി ഉയര്‍ന്നതാണു രൂപയുടെ മൂല്യമിടിയാന്‍ കാരണമായത്. ഉച്ചക്ക് ശേഷമുള്ള വ്യാപാരത്തിലാണ് രൂപയുടെ മൂല്യം 74.27 രൂപയായി താഴ്ന്നത്.
രാവിലെ 73.93 രൂപയില്‍ ആരംഭിച്ച വ്യാപാരം. പിന്നീടിത് 73.88 ആയി മാറിയിരുന്നു. എന്നാല്‍ ഉച്ചയോടെ കൂപ്പുകുത്തുകയായിരുന്നു. ഈ മാസം 25ന് 74.23 ആയതായിരുന്നു ഇതിനു മുന്‍പ് ഏറ്റവും കുറവു രേഖപ്പെടുത്തിയ മൂല്യം. ഇറക്കുമതിക്കാര്‍ ഡോളര്‍ കൂടുതലായി ആവശ്യപ്പെടാന്‍ തുടങ്ങിയതും രൂപയെ പ്രതികൂലമായി ബാധിച്ചു.