ഉയര്‍ന്ന വിലയുള്ള കാറുകള്‍, ആഭരണങ്ങള്‍ എന്നിവയുടെ വില കുറയും

ഇത് കൂടാതെയുള്ള സാധനങ്ങള്‍ക്കും വിലയുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഉറവിട നികുതി ഈടാക്കുന്നുണ്ട്

ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുളള സാധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഒരു ശതമാനം ഉറവിട നികുതി ഉല്‍പ്പന്ന വിലയില്‍ നിന്ന് ഒഴിവാക്കാന്‍ സിബിഐസി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ്) തീരുമാനിച്ചു. അതിനാല്‍ വിലകൂടിയ കാറുകള്‍ക്കും ആഭരണങ്ങള്‍ക്കും വില കുറയും.

അഞ്ച് ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള ആഭരണങ്ങള്‍ 10 ലക്ഷത്തിന് മുകളില്‍ വിലയുളള കാറുകള്‍, രണ്ട് ലക്ഷത്തിന് മുകളില്‍ മൂല്യമുളള ബുള്ള്യന്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഒരു ശതമാനം ഉറവിട നികുതിയാണ് സിബിഐസി ഒഴിവാക്കിയത്. ഇത് കൂടാതെയുള്ള സാധനങ്ങള്‍ക്കും വിലയുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഉറവിട നികുതി ഈടാക്കുന്നുണ്ട്.

Exit mobile version