മുംബൈ: കടുത്ത മത്സരം നില നില്ക്കുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഷവോമി, ഒപ്പോ, വിവോ, ഹോണര്‍, ലനോവോ-മോട്ടറോള, വണ്‍ പ്ലസ്, ഇന്‍ഫിനിക്സ് തുടങ്ങിയ ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ ഫോണ്‍ വിറ്റ് ഈ സാമ്പത്തിക വര്‍ഷം നേടിയത് 51,722.1 കോടി രൂപ. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഇരട്ടി തുകയാണിത്.
നിലവില്‍ രാജ്യത്തെ മൊത്തം സ്മാര്‍ട്ട്ഫോണ്‍ വിപണിയുടെ പകുതിയോളം ചൈനീസ് കൈപിടിയില്‍ ആണ്. 2017 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന് ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കള്‍ നേടിയെടുത്തത് 26,262.4 കോടി രൂപയാണ്.
ഒപ്പോയുടെ 2018 ലെ മൊത്ത വരുമാനം 11,994.3 കോടി രൂപയാണ്. ഷവോമി ഇന്ത്യയുടേത് 22,947.3 കോടി രൂപയും. വിവോയുടേത് 11,179.3 കോടി രൂപയുമാണ്. വന്‍ വളര്‍ച്ച സാധ്യത മുന്നില്‍ കണ്ട് ചൈനീസ് കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കുകയാണ്. ഷവോമി ഇന്ത്യ രാജ്യത്ത് ഏപ്രിലില്‍ 15,000 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊറിയന്‍, ജാപ്പനീസ്, ഇന്ത്യന്‍ നിര്‍മ്മിത സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും വ്യത്യസ്തമായി, താരതമ്യേന കുറഞ്ഞ വിലക്ക് മികച്ച ഫീച്ചറുകളുള്ള മോഡലുകള്‍ ലഭ്യമാകുന്നുവെന്നതാണ് ചൈനീസ് ഫോണുകളുടെ വളര്‍ച്ചയ്ക്ക് കാരണമായി വിദഗ്ധര്‍ പറയുന്നത്.
Discussion about this post