തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞു. ഗ്രാമിന് 3,105 രൂപയും പവന് 24,840 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്. രണ്ട് ദിവസമായി 25,000 ത്തിന് മുകളിലായിരുന്ന സ്വര്‍ണ്ണ വില.
ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,130 രൂപയും പവന് 25,040 രൂപയുമായിരുന്നു നിരക്ക്. ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ്ണ നിരക്ക്.
അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണ്ണ വിലക്കയറ്റമാണ് പ്രധാന വെല്ലുവിളി. അമേരിക്കയില്‍ തുടരുന്ന ഭരണ പ്രതിനന്ധിയാണ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്ന് നില്‍ക്കാനുളള മറ്റൊരു പ്രധാന കാരണം. അന്താരാഷ്ട്രവിപണിയില്‍ ട്രോയ് ഔണ്‍സിന് (31 ഗ്രാം) 1325.60 ഡോളറാണ് ഇന്നത്തെ നിരക്ക്.
Discussion about this post