മുംബൈ: സ്മാര്‍ട്ട് ഫോണുകള്‍ക്ക് കിടിലന്‍ ഓഫറുമായി ഫ്‌ളിപ്പ്കാര്‍ട്ട്.
‘മൊബൈല്‍ ബൊണാണ്‍സ’ എന്ന പേരില്‍ ഇന്ന് മുതല്‍ 23വരെയാണ് ഓഫര്‍. ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്‍ഡ് ഡിസ്‌കൗണ്ടും ഫ്‌ളിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.
റിയല്‍മിയുടെ പുതിയ മോഡലുകളിലൊന്നായ റിയല്‍മി 2പ്രോ, റെഡ്മി നോട്ട് 6പ്രോ, അസ്യൂസ് സെന്‍ഫോണ്‍ മാക്സ് പ്രോ എം1, അസ്യൂസ് സെന്‍ഫോണ്‍ മാക്സ് പ്രോ എം2, റിയല്‍മി സി1, പോകോ എഫ്1 തുടങ്ങിയ മോഡലുകളാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഓഫറില്‍ വില്‍ക്കുന്നത്.
ഫ്‌ളിപ്പ്കാര്‍ട്ട് സാംസങിന്റെ പുറത്തിറങ്ങാനുള്ള മോഡലായ ഗ്യാലക്സി എസ്10ന് വേണ്ടി നോട്ടിഫൈ മീ ബട്ടണും ഒരുക്കുന്നുണ്ട്. ആയിരം മുതലാണ് ഓഫറുകള്‍. മോഡലുകളുടെ വിവിധ വാരിയന്റുകള്‍ക്ക് അനുസരിച്ച് വിലയില്‍ മാറ്റം വരും. വിവോ വി9 പ്രോ, മോട്ടോറോള വണ്‍പവര്‍, റെഡ്മി വൈ2, റിയല്‍മി 2 എന്നിവയ്ക്കും കമ്പനി ഓഫര്‍ നല്‍കുന്നുണ്ട്.
മൊബൈല്‍ ബൊണാസയിലൂടെ പോകോ എഫ് 16ജിബി റാം+ 64 മോഡല്‍ 17,999 രൂപക്കാണ് വില്‍ക്കുന്നത്. 20,999 രൂപയാണ് ഇന്ത്യയില്‍ പോകോ എഫ്1ന്റെ വില. ഈ മോഡലിന്റെ വിവിധ വാരിയന്റുകള്‍ക്കും ഫ്‌ളിപ്പ്കാര്‍ട്ട് ഓഫറുകള്‍ നല്‍കുന്നുണ്ട്.