ജിയോ വിപ്ലവത്തില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഡേറ്റ ഉപയോഗിക്കുന്ന രാജ്യമായി മാറിയതിനു പിന്നാലെ ഫിക്സഡ് ബ്രോഡ്ബാന്‍ഡ് രംഗത്തും ഇന്ത്യയെ മുന്‍നിരയിലെത്തിക്കാന്‍ റിലയന്‍സ്. ഫിക്സഡ് ബ്രോഡ്ബാന്‍ഡ് ഉപയോഗത്തില്‍ ലോക രാജ്യങ്ങളുടെ പട്ടികയില്‍ 135 ആം സ്ഥാനത്ത് നിന്ന് ആദ്യത്തെ മൂന്നെണ്ണത്തില്‍ ഒന്നാക്കി മാറ്റുമെന്ന് മുകേഷ് അംബാനി. 2016 ല്‍ കുറഞ്ഞ ചിലവില്‍ സൗജന്യ ഡേറ്റയും, എസ്എംഎസും വാഗ്ദാനം ചെയ്ത് സൃഷ്ടിച്ചത് ടെലികോം രംഗത്തെ വലിയ വിപ്ലവമാണ്.
ഇപ്പോള്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല വഴി വീടുകളിലും ഓഫീസുകളിലും അതിവേഗ ഇന്റര്‍നെറ്റ് സേവനം എത്തിക്കാനുള്ള ഉദ്യമത്തിലാണ് കമ്പനി. മൊബൈല്‍ ഡേറ്റ ഉപയോഗത്തില്‍ ഇന്ത്യയ്ക്കുണ്ടായ നേട്ടം ഫിക്സഡ് മൊബൈല്‍ രംഗത്തും ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
135 ാം റാങ്കില്‍ നിന്നും ഇന്ത്യ അധിവേഗം ഫിക്സഡ് ബ്രോഡ്ബാന്റ് രംഗത്തെ ആദ്യ മൂന്ന് രാജ്യങ്ങളില്‍ ഒന്നായി മാറുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post