മുംബൈ: ഉത്സവകാലത്തിനുശേഷം വിവാഹ സീസണ്‍ ആരംഭിച്ചതോടെ സ്വര്‍ണ്ണത്തോടൊപ്പം സ്വര്‍ണ്ണവിലയ്ക്കും തിളക്കമേറുകയാണ്.
കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണ വിലയില്‍ കാര്യമായ മാറ്റം രേഖപ്പെടുത്തിയിരുന്നില്ലെങ്കിലും ഉയര്‍ന്ന നിരക്കില്‍ തന്നെയാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണ്ണത്തിന്റെ വില 10 ഗ്രാമിന് 20 രൂപ കൂടി.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണ്ണം 24,640 ലെത്തി നില്‍ക്കുന്നു. അതേസമയം, മുംബൈയില്‍ ഒരു പവന്‍ (10 ഗ്രാം) സ്വര്‍ണ്ണത്തിന് 32,380 രൂപയാണ്.
Discussion about this post