മുംബൈ: ജിയോ തരംഗത്തില്‍ തകര്‍ന്നടിഞ്ഞ സ്വകാര്യ ടെലികോം കമ്പനികളായ ഐഡിയയ്ക്കും വോഡഫോണിനും ലയനവും രക്ഷയായില്ലെന്ന് കണക്കുകള്‍.
വന്‍ ഓഫറുകളുമായി ജിയോ രംഗത്തെത്തിയതിന് പിന്നാലെ വൊഡാഫോണും ഐഡിയയും റെക്കോര്‍ഡ് നഷ്ടത്തിലായിരുന്നു. ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസപാദത്തില്‍ 5,005 കോടി രൂപയാണ് കമ്പനിക്ക് നഷ്ടമുണ്ടായിരിക്കുന്നത്. രണ്ടാം പാദത്തില്‍ 4,974 കോടിയായിരുന്നു നഷ്ടം. കൂടാതെ കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് വരുമാനത്തിലും 2% ഇടിവാണുണ്ടായത്.
Discussion about this post