കൊച്ചി: സ്വര്‍ണ്ണത്തിന്റെ ഡിമാന്റ് മുന്‍വര്‍ഷത്തെക്കാള്‍ കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. ഡിസംബറില്‍ അവസാനിച്ച പാദത്തിലെ കണക്കുകള്‍ പ്രകാരമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ ഇതേ കാലയളവിനെക്കാള്‍ രണ്ട് ശതമാനമാണ് ഇത്തവണ ഡിമാന്റ് കുറഞ്ഞിരിക്കുന്നത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ സ്വര്‍ണ്ണ ആവശ്യകത 242 ടണ്‍ ആയിരുന്നെങ്കില്‍ ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 236.5 ടണ്‍ ആയി കുറഞ്ഞെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം വിലയുടെ കാര്യത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭരണങ്ങളുടെ കാര്യത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ ഒരു ശതമാനം വര്‍ധനയും രേഖപ്പെടുത്തി.
ഡിസംബറില്‍ ആകെ 182.4 ടണ്‍ സ്വര്‍ണ്ണാഭരണങ്ങളുടെ ആവശ്യകതയാണുണ്ടായത്. നിക്ഷേപത്തിനായുളള സ്വര്‍ണ്ണത്തിന്റെ ആവശ്യകത 59.6 ടണ്‍ ആയിരുന്നു.
Discussion about this post