മുംബൈ: ഐഡിബിഐ ബാങ്ക് പേര് മാറ്റാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. എല്‍ഐസി ഐഡിബിഐ ബാങ്ക്, എല്‍ഐസി ബാങ്ക് എന്നീ പേരുകളാണ് പരിഗണിക്കുന്നത്. നിലവില്‍ എല്‍ഐസിയാണ് ബാങ്കിന്റെ ഉടമസ്ഥര്‍. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഐസിഐസിഐ ബാങ്ക് 4,185.48 കോടി രൂപ നഷ്ടത്തിലാണ്.
ബാങ്കിന്റെപേര് മാറ്റുന്നതിനായി ബോര്‍ഡ് യോഗം വിശദമായ നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍, ബാങ്കിന്റെ പേര് മാറ്റുന്നതിന് റിസര്‍വ് ബാങ്കിന്റെ അനുമതി ആവശ്യമാണ്. എല്‍ഐസിയ്ക്കാണ് ഇപ്പോള്‍ ബാങ്കിന്റെ ഉടമസ്ഥാവകാശം.
നഷ്ടത്തിലായ ബാങ്കിന്റെ മൊത്തം വരുമാനം അവസാനപാദത്തില്‍ 6,190.94 കോടിയായി കുറഞ്ഞു. ബാങ്കിന്റെ അറ്റ നിഷ്‌ക്രിയ ആസ്തി 14.01 ശതമാനമായും കുറഞ്ഞു. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 16 ശതമാനമായിരുന്നു അറ്റ നിഷ്‌ക്രിയ ആസ്തി.
Discussion about this post