മുംബൈ: ന്യൂഡല്‍ഹിയില്‍ പാര്‍ലമെന്റില്‍ ഇടക്കാല ബജറ്റ് പ്രഖ്യാപനത്തിന്റെ അലയടിയച്ചത് മുംബൈയിലെ ദലാല്‍ സ്ട്രീറ്റില്‍ കൂടിയായിരുന്നു. ആദായനികുതി പരിധി ഉയര്‍ത്തിയതുള്‍പ്പെടെയുള്ള കേന്ദ്രബജറ്റ് പ്രഖ്യാപനങ്ങളില്‍ മുന്നേറി ഇന്ത്യന്‍ ഓഹരിവിപണി. ബജറ്റ് അവതരണം തുടരുന്നതിനിടെ സെന്‍സെക്‌സ് അഞ്ഞൂറു പോയന്റും, നിഫ്റ്റി നൂറ്റിയമ്പതു പോയന്റിനും മുകളിലും എത്തി. ഇതോടെ, സെന്‍സെക്‌സ് ശരാശരി 36700ലും , നിഫ്റ്റി 11000ന് അടുത്തും വ്യാപാരം തുടരുകയായിരുന്നു.
ഓട്ടോ, ടെക്‌നോളജി, കാര്‍ഷികം തുടങ്ങിയ മേഖലകളില്‍ വന്‍നേട്ടം പ്രകടമായി. എന്നാല്‍, ബാങ്കിങ്, ഐടി മേഖലകളില്‍ കാര്യമായ നേട്ടമില്ല. ഏഷ്യന്‍ മാര്‍ക്കറ്റിലെ നാല് മാസത്തിനിടയിലെ ഏറ്റവും വലിയ മുന്നേറ്റമാണിത്.