ലോകത്തില്‍ മികച്ച മൂല്യമുള്ള 100 ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ടാറ്റ. ലണ്ടന്‍ കേന്ദ്രമായുള്ള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ‘ബ്രാന്‍ഡ് ഫിനാന്‍സ്’ തയ്യാറാക്കിയ പട്ടികയിലാണ് ടാറ്റ മുന്നിലെത്തിയത്. ആഗോള ഭീമന്‍മാരുള്‍പ്പെടുന്ന ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് ടാറ്റ മാത്രമാണ് ആദ്യ നൂറില്‍ ഇടം നേടിയ കമ്പനി.
നേരത്തെ 104 ാം സ്ഥാനത്തുള്ള ടാറ്റ ഈ വര്‍ഷത്തോടെയാണ് 86 ല്‍ എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കമ്പനിയുടെ മൂല്യം 37 ശതമാനം ഉയര്‍ന്ന് 1,950 കോടി ഡോളറായതായും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
19.5 ബില്ല്യണ്‍(1,950 കോടി ഡോളര്‍) ഡോളര്‍ ബ്രാന്‍ഡ് മൂല്യം ടാറ്റ ഗ്രൂപ്പിന്റെ ആകെ വരുമാനത്തിന്റെ 17.6 ശതമാനമാണെന്നും കമ്പനി വ്യക്തമാക്കി. പുതിയ നേട്ടം തങ്ങളുടെ ഓഹരി ഉടമകളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണെന്നും അധികൃതര്‍ പറഞ്ഞു. 1868 ല്‍ ജംഷഡ്ജി ടാറ്റ സ്ഥാപിച്ചതാണ് ടാറ്റ കമ്പനി.
ലോകത്ത് പല ഇടങ്ങളിലായി വ്യാപിച്ച് കിടക്കുന്ന കമ്പനിക്ക് 30 ഓളം മേഖലകളിലായി സംരംഭങ്ങള്‍ ഉണ്ട്. ആറ് ഭൂഖണ്ഡങ്ങളിലായി 100 ഓളം രാജ്യങ്ങളില്‍ കമ്പനി വ്യാപിച്ച് കിടക്കുന്നു. എഴ് ലക്ഷത്തിലധികം ജീവനക്കാരാണ് കമ്പനിക്കുള്ളത്.
Discussion about this post