കൊച്ചി: ഒടുവില്‍ റെക്കോര്‍ഡിന്റെ നിറവില്‍ ഇപ്പോള്‍ സ്വര്‍ണ്ണ വിലയും എത്തിക്കഴിഞ്ഞു. ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില ഗ്രാമിന് 3050 രൂപയായി. പവന് 24,400 രൂപയായി. ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ് ഗ്രാമിന് 3030 രൂപയായിരുന്നു.
രാജ്യാന്തരവിപണിയില്‍ ഔണ്‍സിന് 54 ഡോളര്‍ കൂടി 1304 ഡോളറായി. സ്വര്‍ണവിലയില്‍ ഇന്ന് 400 രൂപയാണ് കൂടിയത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില.
അന്താരാഷ്ട്ര വിപണിയില്‍ വിലകൂടിയതും, വിവാഹസീസണ് അടുത്തതുമാണ് നിരക്ക് ഉയരാന്‍ കാരണം. അന്താരാഷ്ട്ര വിപണിയില്‍ 31 ഗ്രാം ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ നിരക്ക് 1302 ഡോളറാണ്. ഒന്നരമാസം കൊണ്ട് ഉണ്ടായത് 1,600 രൂപയുടെ വര്‍ധനവാണ്.
Discussion about this post