മുംബൈ: അവസാന മണിക്കൂറിലെ വില്പന സമ്മര്‍ദം ഓഹരി സൂചികകളെ കനത്ത നഷ്ടത്തിലാക്കി.
സെന്‍സെക്സ് 336.17 പോയന്റ് താഴ്ന്ന് 36108.47ലും നിഫ്റ്റി 91.30 പോയന്റ് നഷ്ടത്തില്‍ 10831.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1069 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1453 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
വാഹനം, ബാങ്ക്, ഉപഭോഗം, ഇന്‍ഫ്ര, ഐടി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ലോഹം, ഫാര്‍മ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടമുണ്ടാക്കി.
സണ്‍ ഫാര്‍മ, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ മികച്ച നേട്ടത്തിലായിരുന്നു. ഐടിസി, എംആന്റ്എം, ഗ്രാസിം തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.