2018-19 അസസ്‌മെന്റ് വര്‍ഷം റിട്ടേണ്‍ നല്‍കാത്തവര്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയാന്‍ 21 ദിവസം കൂടി അനുവദിച്ചിരിക്കുന്നു. 21 ശേഷവും റിട്ടേണ്‍ നല്‍കിയില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് സര്‍ക്കാരിനെ ഉദ്ധരിച്ച് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
നോണ്‍ ഫയലേഴ്‌സ് മോണിറ്ററിങ് സിസ്റ്റംവഴി 2017-18 സാമ്പത്തിക വര്‍ഷം വന്‍തുകയുടെ ഇടപാട് നടത്തിയവരില്‍ പലരും നികുതി റിട്ടേണ്‍ നല്‍കിയിട്ടില്ലെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് കണ്ടെത്തിയിരുന്നു.
എന്നാല്‍റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനും കാരണം ബോധിപ്പിക്കുന്നതിനും ആദായ നികുതി ഓഫീസുകളിലേയ്ക്ക് പോകേണ്ടതില്ല. അതിന് ഓണ്‍ലൈനില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്
2017-18 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ കാരണംകൂടി വ്യക്തമാക്കേണ്ടിവരും. തൃപ്തികരമെങ്കില്‍ റിട്ടേണ്‍ സ്വീകരിക്കും എന്നും ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.