ഉപഭോക്താക്കള്‍ക്ക് ആശ്വസിക്കാം; സ്വര്‍ണ്ണ വില കുറഞ്ഞു

ഗ്രാമിന് 3,000 രൂപയും പവന് 24,000 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 3,000 രൂപയും പവന് 24,000 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ദിവസം സ്വര്‍ണ്ണത്തിന് ഗ്രാമിന് 3,020 രൂപയും പവന് 24,160 രൂപയുമായിരുന്നു. ഈ മാസം 17, 18 തീയ്യതികളിലാണ് സ്വര്‍ണ്ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. പവന് 24,200 രൂപയും, ഗ്രാമിന് 3,025 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1279 ഡോളറാണ് ഇന്നത്തെ നിരക്ക്.

Exit mobile version