രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്സ് സൂചികയില്‍ നേട്ടം. അതേസമയം നിഫ്റ്റി സൂചികയില്‍ ഇടിവുണ്ടായി. നിഫ്റ്റി 10,900 പോയിന്റിന് മുകളിലെത്തിയിട്ടുണ്ട്. സെന്‍സെക്സ് 30.57 പോയിന്റ് ഉയര്‍ന്ന് 36,417.18 ലെത്തിയപ്പോള്‍ നിഫ്റ്റി 0.40 പോയിന്റ് താഴ്ന്ന് 10,906.60ലുമെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്.
ബിപിസിഎല്‍, ടിസിഎസ്, ജെറ്റ് എയര്‍വേയ്‌സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഡിസിബി ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എന്‍ടിപിസി, ഇന്‍ഫോസിസ്, ആര്‍ഐഎല്‍ എന്നിവയുടെ ഓഹരികള്‍ നേട്ടത്തിലും, വിപ്രോ, എല്‍ ആന്‍ഡ് ടി, ഐഒസി എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടം നേരിട്ടു. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 386 ഓഹരികള്‍ നേട്ടം കൊയ്തപ്പോള്‍ 448 ഓഹരികള്‍ ഇടിവ് രേഖപ്പെടുത്തി. അതേസമയം 56 ഓഹരികളില്‍ ചാഞ്ചാട്ടമേല്‍ക്കാതെ വ്യാപാരം പുരോഗമിക്കുകയാണ്.