ന്യൂഡല്‍ഹി: മൂന്നാഴ്ചകൊണ്ട് രാജ്യത്തെ മൂലധന വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 32,000 കോടി രൂപയുടെ നിക്ഷേപം. ഇത്രയും കോടി രൂപയുടെ നിക്ഷേപം പിന്‍ വലിക്കുന്നതിന് കാരണമായത് വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകളും അസംസ്‌കൃത എണ്ണവില വര്‍ധനയും യുഎസ് ട്രഷറിയില്‍നിന്നുള്ള ആദായം വര്‍ധിച്ചതുമൊക്കെയാണ്.
സെപ്റ്റംബര്‍ മാസത്തില്‍മാത്രം പുറത്തേയ്‌ക്കൊഴുകിയത് 21,000 കോടി രൂപയാണ്. ജൂലായ് ഓഗസ്റ്റ് മാസത്തിലാകട്ടെ രാജ്യത്തെ ഓഹരിഡെറ്റ് വിപണികളില്‍നിന്ന് ഇവര്‍ പിന്‍വലിച്ചത് 7,400 കോടി രൂപയും.
ഒക്ടോബര്‍ 1 മുതല്‍ 19വരെയുള്ള കണക്കുപ്രകാരം വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍19,810 കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്. കടപ്പത്ര വിപണിയില്‍നിന്നാകട്ടെ 12,167 കോടി രൂപയുടെ നിക്ഷേപവും കൊണ്ടുപോയി. മൊത്തം പിന്‍വലിച്ചത് 31,977 കോടി രൂപയാണ്.
Discussion about this post