കൊച്ചി: തെരഞ്ഞെടുപ്പ് കാലത്ത് കുറഞ്ഞ ഇന്ധനവില വീണ്ടും കൂടുന്നു. പെട്രോള്‍ ലിറ്ററിന് 23 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പെട്രോള്‍ വില 74 രൂപ കടന്നു. ഡീസല്‍വില ഇന്നലെ 70 രൂപ കടന്നിരുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് രണ്ടര രൂപയും ഡീസലിന് മൂന്ന് രൂപ 37 പൈസയുമാണ് വര്‍ധിച്ചത്.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് നിലവിലെ വില 72 രൂപ 90 പൈസയാണ്. അതേസമയം ഡീസലിന് 69 രൂപ മൂന്ന് പൈസയായും ഉയര്‍ന്നു. തിരുവനന്തപുരത്ത് 74.2 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് വില. ഡീസലിന് 70 രൂപ 36 പൈസയും.
അന്താരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണ വില വര്‍ധിക്കുന്നതാണ് രാജ്യത്തെ ഇന്ധനവില വര്‍ധനയ്ക്ക് കാരണം. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 62.70 ഡോളറായി ഉയര്‍ന്നു.
Discussion about this post