കൂടുതല്‍ സുരക്ഷാ ഫീച്ചേഴ്സുമായി വിപണിയിലെത്തിയ മാരുതി സ്വിഫ്റ്റിന് ആവശ്യക്കാര്‍ ഏറുന്നു. ഇതോടെ സ്വിഫ്റ്റിന്റെ ഉത്പാദനം കൂട്ടാനൊരുങ്ങുകയാണ് മാരുതി. ഓരോ മാസവും പതിനയ്യായിരത്തില്‍പ്പരം യൂണിറ്റുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിയിട്ടും വാഹനങ്ങള്‍ ബുക്ക് ചെയ്തു കിട്ടാന്‍ എട്ടാഴ്ച്ച വരെ കാത്തിരിക്കണമെന്ന പ്രതിസന്ധി പരിഹരിക്കുവാനാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നത്.
ആഭ്യന്തര വിപണിയില്‍ ലഭ്യമാക്കുന്നതിന് പുറമെ വിദേശ വിപണികളിലേക്കും കൂടുതല്‍ സ്വിഫ്റ്റ് യൂണിറ്റുകള്‍ കയറ്റുമതി ചെയ്യാനും കമ്പനി ലക്ഷ്യമിടുന്നുണ്ടെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്കുന്ന സൂചന.
Discussion about this post