ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പിന്റെ സംയോജിത ഇ-ഫയലിംഗും രണ്ടാമത്തെ കേന്ദ്രീകൃത പ്രോസസിംഗ് കേന്ദ്രവും (സിപിസി 2.0) പദ്ധതിക്ക് 4242 കോടി രൂപ കേന്ദ്ര കാബിനറ്റ് അനുവദിച്ചു. നിലവിലുള്ള കേന്ദ്രീകൃത പ്രോസസിംഗ് കേന്ദ്രത്തിന് 1,482 കോടിയും അനുവദിച്ചു.
ആദായ നികുതി റിട്ടേണുകളുടെ ഇ-ഫയലിംഗും പരിശോധനയും റീഫണ്ട് നല്കലും സുഗമവും ത്വരിതവുമാക്കാനാണ് പുതിയ കേന്ദ്രീകൃത പരിശോധനാ കേന്ദ്രം തുടങ്ങുന്നത്.
ഇന്‍ഫോസിസ് ടെക്‌നോളജീസാണു സിപിസി 2.0 നടപ്പാക്കുക. ഇപ്പോള്‍ 63 ദിവസമാണ് ഇ- റിട്ടേണ്‍ പരിശോധനയ്ക്കു വേണ്ടിവരുന്നത്. ഇത് ഒറ്റ ദിവസമായി കുറയ്ക്കാന്‍ പുതിയ സംവിധാനം സഹായിക്കും.
Discussion about this post