ടെഡി ബെയറിനെപ്പോലുള്ള സ്റ്റഫ് ചെയ്ത പാവ നിര്‍മാണ രംഗത്തെ അന്താരാഷ്ട്ര ബ്രാന്‍ഡായ ‘ബില്‍ഡ് എ ബെയറും’ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ റീറ്റേല്‍ വിഭാഗമായ ടേബിള്‍സും കൈകോര്‍ക്കുന്നു. ബില്‍ഡ് എ ബെയറുമായി ചേര്‍ന്ന് ഇന്ത്യയില്‍ പുതിയ സ്റ്റോറുകള്‍ തുറക്കുമെന്ന് ടേബിള്‍സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദ് അറിയിച്ചു. ഇരു കമ്പനികളും തമ്മിലുള്ള പങ്കാളിത്തം പുതുവത്സരത്തില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2017ല്‍ ബംഗളുരുവിലാണ് ടേബിള്‍സ് ആദ്യ ടോയ്സ്’ആര്‍’അസ് ഷോറൂം ആരംഭിച്ചത്. നിലവില്‍ നാല് സ്റ്റോറുകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. 2019ല്‍ പുതിയ 20 സ്റ്റോറുകള്‍ തുറക്കാനും ലക്ഷ്യമിടുന്നുണ്ട്. ഫെബ്രുവരിയില്‍ ബംഗളുരുവിലെ ഫീനിക്സ് മാര്‍ക്കറ്റ് സിറ്റിയില്‍ ടോയ്സ്’ആര്‍’അസിനൊപ്പം ബില്‍ഡ് എ ബെയര്‍ ഷോറൂം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പിന്നാലെ ബംഗളുരുവിലെ വേഗ സിറ്റി മാളിലും മംഗളുരുവിലെ സിറ്റി സെന്റര്‍ മാളിലും പൂനെയിലെ ഫീനിക്സ് മാര്‍ക്കറ്റ് സിറ്റിയിലും ബില്‍ഡ് എ ബെയര്‍ ഷോറൂമുകള്‍ തുറക്കും. അടുത്ത പത്ത് വര്‍ഷത്തിനകം കൂടുതല്‍ ഷോറൂമുകള്‍ തുറക്കാനും ലക്ഷ്യമിടുന്നുണ്ട്.
യുഎസ് കേന്ദ്രീകൃതമായ, ടെഡി ബെയറിനെപ്പോലുള്ള സ്റ്റഫ് ചെയ്ത പാവ നിര്‍മാണ രംഗത്തെ പ്രമുഖരാണ് ബില്‍ഡ് എ ബെയര്‍. 2025നകം ഇന്ത്യയിലെ 15 പ്രധാന നഗരങ്ങളില്‍ ഷോറൂമുകള്‍ ആരംഭിച്ച് ഒമ്പത് ദശലക്ഷം ജനങ്ങളിലേക്ക് എത്തിച്ചേരുകയാണ് ബില്‍ഡ് എ ബെയര്‍ ലക്ഷ്യംവയ്ക്കുന്നത്. സ്വതന്ത്ര ഷോറൂമുകള്‍ക്കൊപ്പം അനുയോജ്യമായ മറ്റ് ഷോറൂമുകള്‍ക്കുള്ളിലും സ്റ്റോര്‍ ആരംഭിക്കുകയാണ് ലക്ഷ്യം. ടേബിള്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ടോയ്സ് ‘ആര്‍’ അസ് ഷോറൂമുകളില്‍ ഈ മാതൃകയില്‍ സ്റ്റോറുകള്‍ തുറക്കുമെന്ന് അദീബ് അഹമ്മദ് പറഞ്ഞു.
1997ല്‍ ആരംഭിച്ച ബില്‍ഡ് എ ബെയര്‍ ബ്രാന്‍ഡ് മികച്ച നിലവാരത്തിലുള്ള ടെഡി ബെയറുകളെ തിരഞ്ഞെടുക്കാന്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. 500-ാളം സ്റ്റോറുകളാണ് ലോക വ്യാപകമായി ബില്‍ഡ് എ ബെയറിനുള്ളത്. കഴിഞ്ഞ 21 വര്‍ഷത്തിനുള്ളില്‍ 175 ദശലക്ഷം ടെഡി ബെയറുകളാണ് ബില്‍ഡ് എ ബെയര്‍ കുട്ടികള്‍ക്കായി വിതരണം ചെയ്തത്. ബില്‍ഡ് എ ബെയര്‍ സ്റ്റോറുകളിലുള്ള ‘ചൂസ് മീ’ വാളുകളില്‍ നിന്നും ടെഡി ബെയറുകളെ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ടാകും.
ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ഘടകഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് രൂപമാറ്റം വരുത്താനുമാകും. പ്രത്യേക ആശംസകള്‍ക്കും പാവയെ സംരക്ഷിച്ചോളാമെന്ന ഉപഭോക്താവിന്റെ ഉറപ്പിനുമൊപ്പം ഹൃദയ ചിഹ്നവും കൂടി ഉള്‍പ്പെടുത്തിയാണ് നല്‍കുന്നത്. കുട്ടികള്‍ക്ക് തങ്ങളുടെ പാവയോട് വലിയ അടുപ്പം തോന്നാന്‍ ഈ ചടങ്ങ് അവസരമൊരുക്കുന്നു. എല്ലാവര്‍ക്കും ഒരു പാവ സുഹൃത്ത് എന്നത് ഉറപ്പുവരുത്താന്‍ നായ്ക്കുട്ടികളും പൂച്ചക്കുട്ടികളും മുയല്‍ക്കുട്ടികളും മുതല്‍ യൂണികോണ്‍ വരെയും കാലാതീതമായ ടെഡി ബെയറിനു കൂട്ടായുണ്ട്.
Discussion about this post