മുംബൈ: ഇന്ത്യന്‍ ഗ്രാമങ്ങള്‍ കീഴടക്കാനൊരുങ്ങി റിലയന്‍സ് ജിയോ. 2018 സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് ഗ്രാമീണ വരിക്കാരുടെ എണ്ണത്തില്‍ വന്‍ തോതില്‍ വര്‍ധനവാണുണ്ടായത്. ജിയോ വാണിജ്യ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ 4.25 ആയിരുന്നു കമ്പനിയുടെ വിഹിതം.
2017 ഡിസംബറോടെ അത് 25.66 ശതമാനമായി വര്‍ദ്ധിച്ചു. 2018 സെപ്റ്റംബറില്‍ ഇത് 32.04 ശതമാനത്തിലേക്കും ഉയര്‍ന്നു. 32 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത്. രണ്ട് വര്‍ഷം കൊണ്ടാണ് ജിയോ ഈ നേട്ടം ഉണ്ടാക്കിയത്. അടുത്ത് അഞ്ച് വര്‍ഷം കൊണ്ട് ജിയോ മറ്റ് ടെലികോം കമ്പനികളെ കടത്തി വെട്ടുമെന്ന് നിഗമനം.
Discussion about this post