മുംബൈ: കിടിലന്‍ ഓഫറുകളുമായി ഫ്ളിപ്കാര്‍ട്ട് റിപ്പബ്ലിക് ഡേ സെയില്‍ പ്രഖ്യാപിച്ചു. ജനുവരി 20 മുതല്‍ 22 വരെയാണ് ഓഫര്‍ ലഭ്യമാകുക.
ജനുവരി 20 മുതല്‍ 22 വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് ആറ് വരെ 26 ശതമാനം ഡിസ്ക്കൗണ്ട് ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പത്ത് ശതമാനം ഇന്‍സ്റ്റന്റ് ഡിസ്ക്കൗണ്ട് ലഭിക്കും. എല്ലാ ഡെബിറ്റ് കാര്‍ഡുകള്‍ക്കും ഇഎംഐയും ലഭിക്കും. നോ കോസ്റ്റ് ഇഎംഐ സംവിധാനവും ഫ്ളിപ്കാര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍, ടിവി, ലാപ്പ്ടോപ്പ് തുടങ്ങിയവയ്ക്ക് കിടിലന്‍ എക്സ്ചേഞ്ച് ഓഫറുകളും ഫ്ലിപ്കാര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 1450 രൂപയ്ക്ക് ഷോപ്പ് ചെയ്യുമ്പോള്‍ 10 ശതമാനവും 1950 രൂപയ്ക്ക് വാങ്ങുമ്പോള്‍ 15 ശതമാനവുമാണ് ഡിസ്ക്കൗണ്ട് ലഭിക്കുക. ഇതോടൊപ്പം തന്നെ ഫ്ളിപ്കാര്‍ട്ട് ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ ഡിസ്ക്കൗണ്ട് ലഭിക്കും.
Discussion about this post