ന്യൂ ഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും മൂല്യമുളള ബിസിനസ് വ്യക്തിത്വങ്ങളില്‍ ഒരാളായ ഫ്ലിപ്കാര്‍ട്ട് സഹസ്ഥാപകന്‍ സച്ചിന് ബന്‍സാല്‍ ഓണ്‍ലൈന്‍ ടാക്സി കമ്പനിയായ ഒലയില്‍ 150 കോടി നിക്ഷേപിക്കും എന്ന് പ്രഖ്യാപിച്ചു. മൊത്തം 650 കോടി രൂപയാണ് നിക്ഷേപിക്കുമെന്ന് അറിച്ചത്.
അതിന്റെ മുന്നോടിയാണ് 150 കോടി നിക്ഷേപിക്കുന്നത്. ഈ പ്രഖ്യപനത്തോടെ സച്ചിന് ബന്‍സാല്‍ ഒലയിലേക്ക് പോകുമോ എന്നാണ് വ്യവസായ ലോകം ഉറ്റുനോക്കുന്നത്. എന്നാല്‍ അത്തരത്തിലുളള പ്രഖ്യാപനങ്ങളൊന്നും ഇതുവരെ അദ്ദേഹം നടത്തിയിട്ടില്ല.
Discussion about this post