മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 156.28 പോയിന്റ് താഴ്ന്ന് 35853.56ലും നിഫ്റ്റി57.40 പോയിന്റ് നഷ്ടത്തില്‍ 10737.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
യെസ് ബാങ്ക്, ഇന്‍ഫോസിസ, സണ്‍ ഫാര്‍മ, ബജാജ് ഫിനാനസ്, മാരുതി, ടാറ്റാ മോട്ടോര്‍സ് തുടങ്ങിയ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി. അതേസമയം ബിഎസ്ഇയിലെ 1053 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1477 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
എല്‍റ്റി, വേദാന്ത, ഇന്റസന്റ് ബാങ്ക്, പവര്‍ഗ്രിഡ്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോപ്, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍പെയിന്റ്സ്, ടാറ്റാ സ്റ്റീല്‍, കൊടക് ബാങ്ക്, കോള്‍ ഇന്ത്യ, ബജാജ് ഓട്ടോ,ഐടിസി,റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.