മുംബൈ: ഓഹരി സൂചികയില്‍ നേട്ടം. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം സെന്‍സെക്സ് 192 പോയന്റ് ഉയര്‍ന്ന് 36,172.14ലും ദേശീയ സൂചികയായ നിഫ്റ്റി 48 പോയന്റ് നേട്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്.
ബോംബെ സ്ര്റോക്ക് എക്സ്ചേഞ്ചിലെ 960 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 468 ഓഹരികള്‍ നഷ്ടത്തിലുമാണ്. ബാങ്ക്, വാഹനം, ഫാര്‍മ്മ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളിലാണ് നേട്ടം. ഡിബി കോര്‍പ്പറേഷന്‍, ജഗ്രന്‍ പ്രകാശന്‍, എന്‍ഐഐടി ടെക്നോളജീസ്, അബ്ബോട്ട് ഇന്ത്യ ലിമിറ്റഡ്, വാ ടെക് വബാഗ് ലിമിറ്റ്ഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും
ഗുര്‍ഹ് ഫിനാന്‍സ് ലിമിറ്റഡ്, ദിലീപ് ബില്‍ഡ്കോണ്‍ ലിമിറ്റഡ്, ലക്ഷ്മി വിലാസ് ബാങ്ക് ലിമിറ്റഡ്, ഗെയില്‍ ഇന്ത്യ ലിമിറ്റഡ്, എന്‍എംഡിസി ലിമിറ്റഡ് എന്നീ കമ്പനികളുടെ നഷ്ടത്തിലുമാണുള്ളത്.