മുംബൈ: രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തികളിൽ ഒരാളും റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയുമായ നിത അംബാനിക്ക് അറുപതാം പിറന്നാൾ ആഘോഷം. റിലയൻസ് ഗ്രൂപ്പിന്റെ വ്യത്യസ്ത മേഖലകളിൽ സേവനം ചെയ്ത നീതഅംബാനിയുടെ ജന്മദിനത്തിൽ രാജ്യത്തുടനീളം ഭക്ഷണം വിളമ്പിയും കിറ്റ് വിതരണം ചെയ്തുമാണ് ആഘോഷിച്ചത്.
പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി 75,000-ത്തിലധികം പേർക്കാണ് ആഹാരം വിളമ്പിയത്. റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്‌സണും എന്ന നിലയിൽ അംബാനി വർഷങ്ങളായി ചെയ്തുവരുന്ന സേവനത്തിന്റെ ഭാഗമായിരുന്നു ആഹാരം വിളമ്പലും.
ആഹാരം വിതരണം ചെയ്തതിന് പുറമെ രാജ്യത്തുടനീളം 60,000 റേഷൻ കിറ്റുകളും വിതരണം ചെയ്തു. ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലെ കുട്ടികൾ, വൃദ്ധസദനങ്ങളിൽ കഴിയുന്നവർ, ദിവസ വേതനക്കാർ, ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റികൾ, ആരോഗ്യപ്രശ്‌നങ്ങൾ ബാധിച്ചവർ, പ്രത്യേക പരിഗണന അർഹിക്കുന്നവർ തുടങ്ങിയവർക്കാണ് സഹായം ലഭിച്ചത്.
പിറന്നാൾ ദിനത്തിൽ വൈകുന്നേരം നിത അംബാനി ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിൽ 3000 കുട്ടികൾക്കൊപ്പം കേക്ക് മുറിച്ചാണ് ജന്മദിനം ആഘോഷിച്ചത്.
Discussion about this post