തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുത്തനെ താഴേക്ക്. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയിരിക്കുകയാണ്.
ഗ്രാമിന് ഇന്ന് 15 രൂപ കുറഞ്ഞ് 5485 രൂപയും പവന് 120 രൂപ കുറഞ്ഞ് 43,880 രൂപയുമാണ് ഇന്നത്തെ നിരക്ക്. മൂന്നു ദിവസം ഇടിഞ്ഞു നിന്ന സ്വര്‍ണവില വെള്ളിയാഴ്ച ഉയര്‍ന്നിരുന്നു.
ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ച് ഗ്രാമിന് 5,500 രൂപയിലും പവന് 44,000 രൂപയിലും എത്തിയിരുന്നു. ഇന്ന് വീണ്ടും സ്വര്‍ണ്ണവില താഴ്ന്നതോടെ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ്ണം വാങ്ങാന്‍ നല്ലൊരു അവസരമായിരിക്കുകയാണ്.
അതേസമയം ഇന്ന് വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 50 പൈസ കുറഞ്ഞ് 77 രൂപയും എട്ട് ഗ്രാമിന് 4 രൂപ കുറഞ്ഞ് 616 രൂപയുമായിട്ടുണ്ട്.
Discussion about this post