മുംബൈ: ഇന്ത്യൻ രൂപ അമേരിക്കൻ ഡോളറിനെതിരെ സർവകാല തകർച്ചയിൽ. ബുധനാഴ്ച വ്യാപാരം അവസാനിച്ചപ്പോൾ പത്ത് പൈസ ഇടിഞ്ഞ് 83.14 ആയിരുന്നു ഡോളറിന് എതിരെ ഇന്ത്യൻ രൂപയുടെ യമൂല്യം. അന്തരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണ വില ഉയർന്നതും അമേരിക്കൻ ഡോളർ ശക്തി പ്രാപിച്ചതുമാണ് രൂപയുടെ തകർച്ചയിലേക്ക് നയിച്ചത്.
ബുധനാഴ്ച അമേരിക്കൻ ഡോളർ കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും ശക്തമായ നിലയിലായിരുന്നു. ഇതിന് പുറമെയാണ് ക്രൂഡ് ഓയിലിന്റെ വില വർധനവുണ്ടായതും രൂപയുടെ മൂല്യത്തെ ബാധിച്ചത്. ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ച് മാർക്കറ്റിൽ ഡോളറിനെതിരെ 83.08 രൂപയിലായിരുന്നു വ്യാപാരം തുടങ്ങിയത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 21നാണ് ഇതിന് മുമ്പ് ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യൻ രൂപ എത്തിയത്. അന്ന് അമേരിക്കൻ ഡോളറിനെതിരെ 83.13 ആയിരുന്നു രൂപയുടെ മൂല്യം. ചൊവ്വാഴ്ച 33 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. അന്ന് 83.04ലായിരുന്നു വ്യാപാരം അവസാനിച്ചിരുന്നത്.
Discussion about this post