വിദേശ നിക്ഷേപം; ഇന്ത്യ ചൈനയെ മറികടന്നു

2018ല്‍ ഇന്ത്യ 38 ബില്യണ്‍ ഡോളറിന്റെ എഫ്ഡിഐ കരാറുകളാണ് സ്വന്തമാക്കിയത്

ഒരു വര്‍ഷം രാജ്യത്തേക്കെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ 20 വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യ ചൈനയെ മറികടന്നു. 2018ല്‍ ഇന്ത്യ 38 ബില്യണ്‍ ഡോളറിന്റെ എഫ്ഡിഐ കരാറുകളാണ് സ്വന്തമാക്കിയത്. ചൈന 32 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് 2018ല്‍ നേടിയത്.

235 ഇടപാടുകളില്‍ നിന്നായാണ് 37.76 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം. യുണിലിവര്‍, ടിപിജി കാപിറ്റല്‍, വാള്‍മാര്‍ട്ട്, ഷ്‌നെയ്ഡര്‍ ഇലക്ട്രിക്, കെകെആര്‍ തുടങ്ങിയ ആഗോള നിക്ഷേപകര്‍ ഈ വര്‍ഷം ഇന്ത്യയിലേക്ക് മൂലധന നിക്ഷേപം നടത്തി. വളര്‍ന്നു വരുന്ന മേഖലകളിലെ പുതിയ അവസരങ്ങളും സുസ്ഥിരമായ അടിസ്ഥാന ഘടകങ്ങളും പാപ്പരത്ത നിയമത്തിന്റെ നടപ്പാക്കലുമാണ് ഇന്ത്യന്‍ വിപണിയെ ആഗോള നിക്ഷേപകരിലേക്ക് അടുപ്പിച്ചതെന്ന് വിലയിരുത്തുന്നു.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ രാജ്യം നേടുന്ന ഏറ്റവും ഉയര്‍ന്ന എഫ്ഡിഐ റി നേടിയത്. ഫ്ളിപ്്കാര്‍ട്ടിനെ 16 ബില്യണ്‍ ഡോളറിന് വാള്‍മാര്‍ട്ട് ഏറ്റെടുത്തതാണ് ഈ വര്‍ഷം രാജ്യത്തെ ഏറ്റവും മൂല്യമുള്ള ഏറ്റെടുക്കല്‍. യുഎസുമായുള്ള വ്യാപാരയുദ്ധം ശക്തി പ്രാപിച്ചതാണ് ചൈനയിലേക്കുള്ള വിദേശ നിക്ഷേപം മാന്ദ്യത്തിലാക്കിയതെന്നാണ് കരുതുന്നത്.

Exit mobile version