കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കൂടി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 2,935 രൂപയും പവന് 23,480 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഡിസംബര്‍ രണ്ടിനായിരുന്നു. ഗ്രാമിന് 2,815 രൂപയായിരുന്നു ഡിസംബര്‍ രണ്ടാം തീയതിയിലെ നിരക്ക്.
ഡിസംബര്‍ 11 നായിരുന്നു സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 23,680 രൂപയായിരുന്നു 11 ലെ സ്വര്‍ണ്ണ വില.
Discussion about this post