തിരുവനന്തപുരം: കേരള സർക്കാർ സിവിൽ സപ്ലൈസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സപ്ലൈകോയുടെ വിവിധ ഉൽപ്പന്നങ്ങൾ ഓർഡർ പ്രകാരം വീട്ടിലെത്തിച്ച് നൽകാൻ ഡെലിവറി പാട്ണറാകാൻ അവസരം. സപ്ലൈകോരള ആപ്പ് വഴി ഓർഡർ ചെയ്യുന്ന ഉത്പന്നങ്ങൾ നേരിട്ട് വീടുകളിൽ എത്തിച്ചു നൽകുന്ന സപ്ലൈ കേരള പദ്ധതിയുടെ ഭാഗമായാണ് ഡെലിവറി പാർട്ണർ എന്ന നിലയിൽ സംരംഭകരെ ക്ഷണിക്കുന്നത്.
സംസ്ഥാനത്തെ വിവിധ കോർപറേഷൻ മുനിസിപ്പാലിറ്റി പഞ്ചായത്ത് അടിസ്ഥാനത്തിൽ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ നിന്നും ഔട്‌ലെറ്റുകളിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾ ഓർഡറുകൾ അനുസരിച്ച് സമയബന്ധിതമായി വീടുകളിൽ എത്തിച്ചു നൽകുന്ന പ്രവർത്തനമാണ് ഡെലിവറി പാർട്‌ണേഴ്‌സ് പ്രധാനമായും ചെയ്യേണ്ടത്.
പ്രസ്തുത പദ്ധതിയുടെ ഭാഗമായി സേവനസന്നദ്ധതയും അർപ്പണ മനോഭാവമുള്ള യുവതി യുവാക്കൾക്കും സ്വയം സഹായ സംഘങ്ങൾക്കും ഡെലിവറി പാർട്ണർ ആകാൻ അപേക്ഷ നൽകാവുന്നതാണ്.
സംസ്ഥാനത്തെ വിവിധ കോർപ്പറേഷൻ മുൻസിപ്പാലിറ്റി പഞ്ചായത്ത് അടിസ്ഥാനത്തിൽ സ്വയം സംരംഭകരാകാൻ താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് സപ്ലൈകോയുടെ ആപ്ലിക്കേഷൻ & ഡെലിവറി പാർട്ണറും ആയി താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെട്ട് അപേക്ഷാ ഫോം കൈപ്പറ്റി പൂരിപ്പിച്ച് നൽകേണ്ടതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് അഞ്ച്.
ഫോൺ നമ്പർ: 8086992555 / 8086441555.