റിസര്‍വ് ബാങ്ക് പുതിയ 20 രൂപാ നോട്ട് പുറത്തിറക്കാന്‍ പോകുന്നു. നേരത്തെ പരിഷ്കരിച്ചു പുറത്തിറക്കിയ 10, 50, 100, 500 രൂപാ നോട്ടുകളുടെ ഗണത്തിലേക്കാണ് 20 രൂപയുടെ പുത്തന്‍ കറന്‍സിയും വരുന്നത്. 2000, 200 രൂപാ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുതിയതായി പുറത്തിറക്കിയിരുന്നു.
2016 മുതലാണ് പുതിയ മഹാത്മാ ഗാന്ധി സീരീസിലുള്ള നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഇറക്കാന്‍ തുടങ്ങിയത്. 2016 നവംബര്‍ എട്ടിന് 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപനം നടത്തിയതിന് പിറകെയാണ് പരിഷ്കരിച്ച നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കാന്‍ തുടങ്ങിയത്. 500, 2000 രൂപയുടെ നോട്ടുകളായിരുന്നു ഇത്തരത്തില്‍ ആദ്യം ഇറങ്ങിയവ.
2016 മാര്‍ച്ച് 31ലെ റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് 492 കോടി 20 രൂപാ നോട്ടുകള്‍ വിപണിയില്‍ ഉണ്ടായിരുന്നു. 2018 മാര്‍ച്ച് ആയപ്പോഴേക്കും അത് 1000 കോടിയായി ഉയര്‍ന്നു. വിനിമയത്തിനായുള്ള കറന്‍സികളുടെ 9.8 ശതമാനവും 20 രൂപാ നോട്ടുകളാണ്.
Discussion about this post