ചെന്നൈ: രാജ്യത്തെ നാല് പ്രധാന നഗരങ്ങളില്‍ എണ്ണവില താഴ്ന്നു. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളില്‍ പെട്രോള്‍ വില 2018ലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വില്‍പ്പന നടക്കുന്നത്.
ക്രിസ്മസ് ദിനമായ ഇന്ന് ഡല്‍ഹിയില്‍ പെട്രോളിന് ലീറ്ററിന് 69.79 രൂപയാണ് വില. മുംബൈയില്‍ 75.41 രൂപയും. ഡീസലിന് ഡല്‍ഹിയില്‍ 63.83 രൂപയും മുംബൈയില്‍ 66.79 രൂപയുമാണ് ലീറ്ററിന് വില. കൊല്‍ക്കത്തയില്‍ പെട്രോള്‍ ലീറ്ററിന് 71.89 രൂപയും ചെന്നൈയില്‍ 72.41 രൂപയുമാണ് ലീറ്ററിന് വില. ഡീസലിന് കൊല്‍ക്കത്തയില്‍ 65.59 രൂപയും ചെന്നൈയില്‍ 67.38 രൂപയും. ക്രൂഡ് ഓയിലിന് രാജ്യാന്തര വിപണയില്‍ വില കുറഞ്ഞതാണ് പെട്രോളിയം ഉല്പന്നങ്ങള്ക്ക് ആഭ്യന്തര വിപണിയില്‍ വില കുറയാന്‍ കാരണം.
ഡീസല്‍ വില മാര്‍ച്ചിനു ശേഷം ഏറ്റവും കുറഞ്ഞ നിരക്കിലാണ്. നാലു മെട്രോ നഗരങ്ങളിലും ഇന്ന് ഏഴ് പൈസയാണ് പെട്രോള്‍ ലീറ്ററിന് കുറഞ്ഞത്. ഡീസല്‍ വില തിങ്കളാഴ്ചയില് നിന്നും മാറ്റമില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിലയുടെ അടിസ്ഥാനത്തിലാണ് കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.
അതേസമയം, കൊച്ചിയില്‍ പെട്രോളിന് ലീറ്ററിന് ഇന്നത്തെ വില 71.53 രൂപയാണ്. രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയിലിന് തിങ്കളാഴ്ച കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറു ശതമനം കുറവാണ്.
Discussion about this post