ആമസോണിന് പിന്നാലെ കിടിലന്‍ ഓഫറുകളുമായി ഫ്‌ളിപ്പ്കാര്‍ട്ട് രംഗത്ത്. ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന ഓഫര്‍ നാളെ മുതല്‍ ഡിസംബര്‍ 31 വരെയാണ് ഉള്ളത്. ടിവിക്ക് പുറമെ മറ്റു ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കും ഫ്‌ളിപ്പ്കാര്‍ട്ട് ഓഫറുകള്‍ നല്‍കുന്നുണ്ട്. എസ്ബിഐയുടെ കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ട് ഫ്‌ളിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇതിനു പുറമെ രണ്ട് മണിക്കൂര്‍ ഫ്‌ളാഷ് സെയിലും ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഉണ്ടാകും. 28,000 രൂപ വരെയാണ് ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്ന ഡിസ്‌കൗണ്ട്. ആന്‍ഡ്രോയിഡ് ടിവികള്‍ക്ക് എക്സ്ചേഞ്ച് ഓഫറുകളും നല്‍കുന്നുണ്ട്. 16,000 രൂപയുടെ സാംസങ് ടിവിയുടെ 32 ഇഞ്ച് എച്ച്ഡി റെഡി ടിവി 12,999 രൂപയ്ക്ക് ഫ്‌ളിപ്പ്കാര്‍ട്ട് ഓഫറിലൂടെ സ്വന്തമാക്കാം. വിയുവിന്റെ 43 ഇഞ്ച് സ്മാര്‍ട്ട് ടിവിയും ഡിസ്‌കൗണ്ടിലൂടെ സ്വന്തമാക്കാം.
നോ കോസ്റ്റ് ഇഎംഐ സൗകര്യവും ഫ്‌ളിപ്പ്കാര്‍ട്ട് ഒരുക്കുന്നുണ്ട്. വാഷിങ് മെഷീന്‍, ഫ്രിഡ്ജ്, മിക്സി, മൈക്രോവേവ് ഓവന്‍, എസി, റൂം ഹീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളും ഫ്‌ളിപ്പ്കാര്‍ട്ട്
ഡിസ്‌കൗണ്ട് സെയിലില്‍ ലഭിക്കും
Discussion about this post