ഓഹരി വിപണിയില്‍ കൂപ്പുകുത്തി കിറ്റെക്സ്

കൊച്ചി: തെലുങ്കാനയില്‍ നിക്ഷേപം നടത്താനുള്ള തീരുമാനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ കിറ്റെക്സിന് തിരിച്ചടി. വ്യാഴാഴ്ച രാവിലെ 217.80 രൂപക്ക് വ്യാപാരം തുടങ്ങിയ കിറ്റെക്സ് 223.90 രൂപ വരെ ഉയര്‍ന്നെങ്കിലും പിന്നീട് വിലയിടിഞ്ഞ് 183.65 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇന്ന് രാവിലെ വീണ്ടും ഇടിഞ്ഞ് 173.65 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

കമ്പനിയുടെ വന്‍കിട നിക്ഷേപകരില്‍ രണ്ടുപേര്‍ ബള്‍ക്ക് വില്‍പനയിലൂടെ 12 ലക്ഷം ഓഹരികള്‍ വിറ്റഴിച്ചിരുന്നു. വ്യാഴാഴ്ച വിപണിയില്‍ കൈമാറ്റം ചെയ്യപ്പെട്ടത് കിറ്റെക്‌സിന്റെ 168.51 കോടി രൂപ മൂല്യം വരുന്ന 85.91 ലക്ഷം ഓഹരികളാണ്. ഇതില്‍ 29.07 ലക്ഷം ഓഹരികള്‍ക്ക് മാത്രമാണ് ഡെലിവറി വാങ്ങലുകള്‍ ഉണ്ടായത്.

56.84 ലക്ഷം ഓഹരികള്‍ വിറ്റഴിക്കപ്പെട്ടു. ഇതിലൂടെ വിപണി മൂല്യത്തില്‍ 156.78 കോടിയുടെ നഷ്ടമാണ് കമ്പനിക്ക് സംഭവിച്ചത്.

Exit mobile version