പൊതുമേഖലാ ബാങ്കായ ഐ ഡി ബി ഐ ബാങ്ക് കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍ 30,000 കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. വന്‍തോതില്‍ കിട്ടാക്കടം കുമിഞ്ഞു കൂടിയതിനെ തുടര്‍ന്ന് ഇനി വായ്പ നില്‍കാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള ബാങ്കാണ് ഇത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറ് മാസത്തിനിടയില്‍ മാത്രം 9052 കോടി രൂപയുടെ വായ്പകളാണ് എഴുതിത്തള്ളിയത്. വന്‍കിട വ്യവസായികള്‍ എടുത്തിട്ടുള്ള വായ്പകളാണ് ഇതില്‍ ഭൂരിഭാഗവും.
പാര്‍ലമെന്റിന്റെ ഫിനാന്‍സ് സ്റ്റാന്‍ഡിങ് കമ്മറ്റിയെ ബാങ്ക് അറിയിച്ചതാണ് ഈ വിവരങ്ങള്‍.
അടിസ്ഥാന സൗകര്യ കമ്പനികള്‍ക്കും മെറ്റല്‍ മേഖലയിലെ കമ്പനികള്‍ക്കും നല്‍കിയ വായ്പകളാണ് ഏറ്റവും കൂടുതല്‍ കുടിശ്ശികയായത്. 12,515 കോടി രൂപയുടെ വായ്പകളാണ് ഈ മേഖലകളില്‍ കുടിശ്ശികയായിട്ടുള്ളത്.
2018 മാര്‍ച്ചില്‍ ബാങ്കിങ് മേഖലയുടെ ശരാശരി എന്‍ പി എ 11 .8 ശതമാനമായിരുന്നപ്പോള്‍ ഐ ഡി ബി ഐ ബാങ്കിന്റേത് 31 .78 ശതമാനമാണ്. മൊത്തം കിട്ടാക്കടം 60,875 കോടി രൂപയാണ്. 205,670 കോടി രൂപയുടെ വായ്പയാണ് മൊത്തം നല്‍കിയിട്ടുള്ളത്. വന്‍തോതില്‍ കിട്ടാക്കടം കുമിഞ്ഞു കൂടിയതിനെ തുടര്‍ന്ന് 11 ബാങ്കുകള്‍ക്കെതിരെ റിസര്‍വ് ബാങ്ക് പ്രോംപ്റ്റ് കറക്ടീവ് ആക്ഷന്‍ സ്വീകരിച്ചിരുന്നു. ഐ ഡി ബി ഐ ബാങ്ക് ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
Discussion about this post