മുംബൈ : വിപണിയില്‍ കൈവിട്ട് പോകാതെ ഇന്ത്യന്‍ രൂപ. കഴിഞ്ഞ മൂന്ന് ദിവസമായി വിനിമയ വിപണിയില്‍ രൂപയുടെ മൂല്യത്തില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞത് രൂപയ്ക്ക് നേട്ടം സമ്മാനിച്ചു. ഇന്ന് രാവിലെ രൂപയുടെ മൂല്യത്തില്‍ 50 പൈസയുടെ വര്‍ധനവാണുണ്ടായത്. ശേഷം ഡോളറിനെതിരെ രൂപയുടെ മൂല്യം 70.05 എന്ന ഉയര്‍ന്ന നിലയിലാണ് എന്ന വിവരമാണ് ഒടുവില്‍ ലഭിച്ചത്.
വിദേശ നാണ്യ വരവ് കൂടിയതും, കയറ്റുമതി മേഖലയുമായി ബന്ധപ്പെട്ടവര്‍ അമേരിക്കന്‍ ഡോളര്‍ വിറ്റഴിക്കുന്നതും, പുതിയ യുഎസ് ഫെഡറല്‍ റിസര്‍വ് നയവും ഇന്ത്യന്‍ നാണയത്തിന്റെ മൂല്യമുയരാന്‍ സഹായിച്ചു. അതേസമയം ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക് ബാരലിന് 56.66 ഡോളറാണ്. 4 മാസത്തെ ഏറ്റവും താഴ്ന്ന ക്രൂഡ് ഓയില്‍ നിരക്കാണിത്.
Discussion about this post