കൊച്ചി: തെരഞ്ഞെടുപ്പ് കാലത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ധനവില തുടർച്ചയായി വർധിക്കുന്നു. പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിച്ചത്.
ഇതോടെ കൊച്ചിയിൽ പെട്രോളിന് 93.07 രൂപയും ഡീസലിന് 88.12 രൂപയും തിരുവനന്തപുരത്ത് പെട്രോൾ വില 94.83 രൂപയും ഡീസലിന് 89.77 രൂപയുമാണ് ഇന്നുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് താൽക്കാലികമായി ഇന്ധന വില വർധനവ് എണ്ണക്കമ്പനികൾ നിർത്തിവെച്ചിരുന്നു. പിന്നീട് തെരഞ്ഞെടുപ്പ് ഫലം വന്നതോടെയാണ് ഇന്ധനവില വീണ്ടും ഉയരാൻ തുടങ്ങിയത്.
ഒരു വർഷത്തിനിടെ ഇന്ധന വിലയിൽ ഇരുപത് രൂപയുടെ വർധനയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മെയ് മാസം കേരളത്തിൽ പെട്രോൾ വില എഴുപത്തൊന്ന് രൂപയായിരുന്നു.
Discussion about this post