മുംബൈ: പ്രമുഖ ബ്രാൻഡുകളായ ജീപ്പ്, ഫിയറ്റ്, സിട്രോൻ തുടങ്ങിയവയുടെ ഉടമകളായ സ്റ്റെല്ലാന്റിസ് ഇന്ത്യയ്ക്ക് ഇനി പുതിയ മേധാവി. റോളന്റ് ബൗഷാരയാണ് ഇനി കമ്പനിയെ നയിക്കുക.
വാഹന നിർമാണ പ്രവർത്തനങ്ങളുടെയും ജീപ്പ്, സിട്രോൻ നാഷനൽ സെയിൽസ് കമ്പനി (എൻഎസ്സി)യുടെയും ചുമതല ഇനി ഇദ്ദേഹത്തിനായിരിക്കും. നിലവിൽ സിട്രോൻ ഇന്ത്യ വിപണന വിഭാഗം മേധാവിയാണ്.
ഡോ. പാർത്ഥ ദത്തയാണ് ഇന്ത്യ, ഏഷ്യ പസഫിക് മേഖലയിലെ എൻജിനീയറിങ്, ഡിസൈൻ, റിസർച്ച് ആൻഡ് ഡവലപ്മെന്റ് വിഭാഗങ്ങളുടെ ചുമതല വഹിക്കുന്നത്. നിലവിൽ ജീപ്പിന്റെ ഇന്ത്യ മേധാവിയാണ്.
Discussion about this post