മുംബൈ: ഇന്ത്യന്‍ സമ്പദ്ഘടനയെ തകിടം മറിയിച്ച് പണപ്പെരുപ്പ നിരക്ക് കുതിച്ചുയരുന്നു. മൊത്ത വില സൂചികയെ അധികരിച്ചുള്ള പണപ്പെരുപ്പ നിരക്ക് 5.13 ശതമാനമായാണ് ഉയര്‍ന്നത്. ഓഗസ്റ്റില്‍ ഇത് 4.53 ശതമാനമായിരുന്നു.
ജൂലൈയില്‍ 5.09 ശതമാനമായിരുന്ന നിരക്ക് ഓഗസ്റ്റില്‍ നേരിയ തോതില്‍ കുറഞ്ഞിരുന്നതാണ്. ചില്ലറ വില്‍പന വിലയെ ആധാരമാക്കിയുള്ള പണപ്പെരുപ്പ നിരക്കിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബറില്‍ ഇത് 3.77 ശതമാനമായി. 3.69 ശതമാനമായിരുന്നു ഓഗസ്റ്റിലെ നിരക്ക്.
പണപ്പെരുപ്പ നിരക്ക് കുറഞ്ഞതോതില്‍ നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് റിസര്‍വ് ബാങ്ക് കഴിഞ്ഞ വായ്പ നയാ അവലോകനത്തില്‍ പലിശ നിരക്ക് ഉയര്‍ത്താതെ നിലനിര്‍ത്തിയത്. നിരക്ക് നാലു ശതമാനത്തില്‍ താഴെ നിര്‍ത്താനായിരുന്നു ആര്‍ബിഐ ലക്ഷ്യമിട്ടിരുന്നത്. പക്ഷെ, ഈ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി പണപ്പെരുപ്പ നിരക്ക് കുതിച്ചുയര്‍ന്നിരിക്കുകയാണ്.
Discussion about this post