ന്യൂഡല്‍ഹി: പ്രധാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളും ക്രൂഡ് ഓയില്‍ വിലയിടിവും കാരണം തുടര്‍ച്ചയായ 57 ദിവസത്തെ ഇടവെളയ്ക്ക് ശേഷം പെട്രോള്‍ വില ഉയര്‍ന്നു. വിലയിടിവ് പതിവാക്കിയിരുന്ന പെട്രോള്‍ ഇന്ന് ലീറ്ററിന് 11 പൈസയുടെ വര്‍ധനവാണ് കാണിച്ചിരിക്കുന്നത്. ഡീസല്‍ വിലയില്‍ മാറ്റമില്ല. കൊച്ചി നഗരത്തില്‍ 72.03 രൂപ വരെ കുറഞ്ഞ പെട്രോള്‍ വില ഇന്ന് 72.14 രൂപയായി. 68.22 രൂപയാണു നഗരത്തിലെ ഡീസല്‍ വില.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വിലയിലുണ്ടായ നേരിയ വര്‍ധനയെ തുടര്‍ന്നാണ് എണ്ണക്കമ്പനികള്‍ വില കൂട്ടിയത്. നഗരത്തില്‍ 90ന് അടുത്തെത്തിയ പെട്രോള്‍ വിലയാണ് പടിപടിയായി കുറഞ്ഞ് 72ല്‍ എത്തിയത്.
ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 70.29 രൂപയും ഡീസലിന്റെ വില 64.66 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്റെ വില 75.80 രൂപയും ഡീസലിന്റെ വില 67.66 രൂപയുമാണ്. വരും ദിവസങ്ങളിലും ഇന്ധന വില ഉയരാനാണ് സാധ്യത.
Discussion about this post