ഉര്‍ജിത് പട്ടേലിന്റെ രാജിയും തിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ പ്രഹരവും തളര്‍ത്തിയില്ല..! ഓഹരി വിപണി ലാഭത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഉര്‍ജിത് പട്ടേലിന്റെ രാജിയും തിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ തിരച്ചടിയും തുടക്കത്തില്‍ ഓഹരി വിപണിയെ തളര്‍ത്തിയെങ്കിലും പിന്നീടങ്ങോട്ട് ഉയര്‍ച്ചയായിരുന്നു രേഖപ്പെടുത്തിയത്. സെന്‍സെക്സ് 190.29 പോയന്റ് നേട്ടത്തില്‍ 35350.01ലും നിഫ്റ്റി 60.70 പോയന്റ് ഉയര്‍ന്ന് 10549.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഫാര്‍മ, ഐടി, പൊതുമേഖല ബാങ്കുകള്‍ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബിഎസ്ഇയിലെ 1627 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 786 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി മിഡ് ക്യാപ് രണ്ടുശതമാനം ഉയര്‍ന്നു.

യെസ് ബാങ്ക്, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്സ്, എസ്ബിഐ, ടൈറ്റന്‍ കമ്ബനി, കൊട്ടക് മഹീന്ദ്ര, കോള്‍ ഇന്ത്യ, എച്ച്സിഎല്‍ ടെക്, ഐടിസി, ഒഎന്‍ജിസി, സിപ്ല, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, റിലയന്‍സ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു

Exit mobile version