കൊച്ചി: സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും വന്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 10 രൂപയും. സ്വര്‍ണ്ണത്തിന്റെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഒരു പവന് 23,120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 2,890 രൂപയാണ് നിരക്ക്. രൂപയുടെ മൂല്യത്തില്‍ ഇടിവ് നേരിട്ടതാണ് രാജ്യത്ത് സ്വര്‍ണ്ണവില ഉയരാനുളള പ്രധാന കാരണം. 1239 ഡോളറാണ് 31 ഗ്രാം ട്രോയ് ഔണ്‍സിന്റെ വില.
Discussion about this post