മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. ഒന്‍പത് പൈസുടെ ഇടിവാണ് ഇന്ന് രൂപയുടെ മൂല്യത്തിലുണ്ടായത്. പിടിഐയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 70.55 എന്ന താഴ്ന്ന നിലയിലാണ്.
രാവിലെ താഴ്ന്ന നിരക്കായ 70.46 ല്‍ വ്യാപാരം തുടങ്ങിയത് മുതല്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. ഇറക്കുമതി മേഖലയില്‍ യുഎസ് ഡോളറിന്റെ ആവശ്യകത കൂടിയതാണ് രൂപയുടെ മൂല്യത്തില്‍ ഇടിവിന് കാരണമായത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ദ്ധനവുണ്ടായത് യുഎസ് ഡോളറിനെ സഹായിച്ചതും രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ബാരലിന് 63.15 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്.