കൊച്ചി: കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണ വില. പവന് പവന് 36,320 രൂപയായി. ഗ്രാമിന് 25 രൂപകൂടി 4,540 രൂപയായി. തിങ്കളാഴ്ച പവന് 160 രൂപ കുറഞ്ഞ് 35,800 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.
ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനി തങ്കത്തിന് 1,793.60 ഡോളറാണ് വില. കൊവിഡ് കേസുകള്‍ സ്വര്‍ണ്ണ വിപണിയില്‍ പ്രതിഫലിക്കുന്നത് കൊണ്ടാണ് ആഗോള വിപണിയില്‍ സ്വര്‍ണ്ണ വില കൂടാന്‍ കാരണം. പ്രതിസന്ധി ഘട്ടത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണത്തിന് ഇപ്പോല്‍ ഡിമാന്‍ഡ് കൂടിയിട്ടുമുണ്ട്.