മുംബൈ: കൊവിഡ് പ്രതിസന്ധിക്കിടയിലും ജീവനക്കാരെ കൈവിടാതെ ഓയോ റൂംസ്. എല്ലാ ജീവനക്കാർക്കും കമ്പനിയിൽ ഓഹരി വിഹിതം നൽകുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് ജീവനക്കാരുടെ ശമ്പളം ഏപ്രിലിൽ കുറയ്ക്കുകയും ചില ജീവനക്കാരോട് അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു.
എങ്കിലും ഇതിനുപിന്നാലെയാണ് പുതിയ തീരുമാനം കമ്പനി കൈക്കൊണ്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് കമ്പനി ജീവനക്കാർക്ക് കത്തയച്ചു. അവധിയിലുള്ളവർക്കും ഓഹരിവിഹിതം ലഭിക്കുമന്നാണ് റിപ്പോർട്ടുകൾ.
എംപ്ലോയീസ് സ്‌റ്റോക്ക് ഓണർഷിപ്പ് (ജീവനക്കാർക്കുള്ള ഓഹരി ഉടമസ്ഥാവകാശ പദ്ധതി) പ്രകാരമാണ് കുറഞ്ഞവിലയിൽ ഓഹരി അനുവദിക്കുക.നിയന്ത്രിത ഓഹരി യൂണിറ്റു(ആർഎസ്‌യു)കളായാകും അനുവദിക്കുക എന്നാണ് വിവരം. പ്രതിസന്ധിയുടെ സമയത്ത് കമ്പനിയെ സഹായിച്ചതിനുള്ള പ്രതിഫലത്തിന്റെ ഭാഗമായാണ് ഓഹരി വിഹിതം നൽകുന്നതെന്ന് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post