കൊച്ചി: കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണ വില. പവന് 36000 കടന്ന് 36160 രൂപയായി. ഗ്രാമിന് 4520 രൂപയായി. ഇത് ആദ്യമായാണ് സ്വര്‍ണ്ണ വില 36000 കടക്കുന്നത്.
സ്വര്‍ണ്ണത്തിന് മൂന്നാഴ്ചക്കിടെ 2000 രൂപയിലധികമാണ് ഉയര്‍ന്നത്. ആഗോളതലത്തില്‍ സ്വര്‍ണ്ണത്തിന്റെ ആവശ്യകത വര്‍ധിച്ചും സുരക്ഷിത നിക്ഷേപമായി പലരും സ്വര്‍ണത്തെ തെരഞ്ഞെടുത്തതുമാണ് വില വര്‍ധനക്കുള്ള പ്രധാന കാരണം.
Discussion about this post