തിരുവനന്തപുരം: ലോകം കണ്ട മഹാമാരി കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ ഏറ്റവും പ്രധാന ഘടകം ഫേസ് മാസ്‌ക് തന്നെയാണ്. ഒപ്പം സാമൂഹിക അകലവും സാനിറ്റൈസര്‍ ഉപയോഗവും. ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ എടുക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിൽ പ്രധാനി മുഖാവരണം തന്നെയാണ്.
ഈ വൈറസ് പ്രതിരോധത്തില്‍ മാസ്‌കിന് ഗുണമേന്മയും വളരെ പ്രധാനമാണ് . ഈ സാഹചര്യത്തില്‍ ആണ് ബാക്ടീരിയ പ്രതിരോധത്തില്‍ 98 ശതമാനം ഉറപ്പും നല്‍കി എൻ 95 ഫേസ്മാസ്‌കുമായി തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ത്രീ സീസ് മെഡിടൂര്‍ കമ്പനി രംഗത്തെത്തിയിരിക്കുന്നത് .ക്വാളിറ്റി ഇല്ലാത്ത മാസ്‌ക് ഉപയോഗിക്കുമ്പോള്‍ ശ്വാസം മുട്ട് അനുഭവപ്പെടുന്നവരാണ് അധികവും. എന്നാല്‍ ശ്വാസം മുട്ടല്‍ അനുഭവപ്പെടാതിരിക്കാന്‍ ഫില്‍ട്രേഷനും ഒപ്പം സുരക്ഷിതത്വം ഉറപ്പാക്കുന്ന ആറ് ലെയറുമുള്ള മാസ്‌ക് ആണ് ത്രീ സീസ് മെഡിടൂര്‍ കമ്പനി വിതരണം ചെയ്യുന്നു എന്നതാണ് എടുത്ത് പറയേണ്ടത്.
ഇതിനു പുറമെ, മാസ്‌ക് മെഷീനില്‍ കട്ട് ചെയ്തതാണ്. തീര്‍ത്തും മെഷീനില്‍ തന്നെ നിര്‍മ്മിതമായ മാസ്‌ക് കൂടിയാണ്. കൈകൊണ്ടുള്ള ഒരു പ്രവര്‍ത്തനവും മാസ്‌ക് നിര്‍മ്മാണത്തിന്റെ ഭാഗമാകുന്നില്ല. കൊവിഡ് പ്രതിരോധത്തില്‍ അധികം ആളുകളും ഉപയോഗിച്ച് വരുന്നത് N95 മാസ്‌കുകളാണ്. ഇതില്‍ അഞ്ച് ലെയറുകള്‍ വരെ മാത്രമാണ് ഉള്ളത്. എന്നാല്‍ ത്രീ സീസ് മെഡിടൂര്‍ കമ്പനിയുടെ ഈ മാസ്‌കുകളില്‍ 6 ലെയര്‍ മാസ്‌കുകള്‍ ഉള്ളത് മാസ്‌കിന്റെ ഗുണമേന്മയും ഒരു പടി മുന്‍പില്‍ നിര്‍ത്തുന്നുണ്ട് എന്ന് കമ്പനി
എംഡി ഷാഹിർ ഇസ്മായിൽ പറഞ്ഞു.
ബാക്ടീരിയ പ്രതിരോധത്തില്‍ 98 ശതമാനം വരെ ഉറപ്പു നല്‍കി ഈ എൻ 95 മാസ്‌ക് പരിചയപ്പെടുത്തുന്ന ത്രീ സീസ് കൊറോണ വൈറസ് പ്രതിരോധത്തില്‍ നേരത്തെ തന്നെ ശ്രദ്ധേയമായ കമ്പനിയാണ് . മാസ്‌കിന് പുറമെ, സ്റ്റെർലൈസ് ചെയ്ത ഡിസ്‌പോസിബിള്‍ പ്രേയർ മാറ്റും ,പരിപൂർണ്ണമായും ബാക്‌ടീരിയയെ പ്രതിരോധിക്കുന്ന ട്രൈ ലാമിനേറ്റഡ് ആയ പിപിഇ കിറ്റും വിപണിയിൽ എത്തിച്ച് കോവിഡ് പ്രതിരോധ പ്രവർത്തന മേഖലയിൽ ഇടം നേടിയവരാണ് ത്രീ സീസ് കമ്പനിയും അതിന്റെ നേതൃത്വത്തിൽ ഉള്ള ഈ യുവ സംരംഭകനും .
ത്രീ സീസ് ആദ്യമായി പുറത്തിറക്കിയ ട്രൈ ലാമിനേറ്റഡ് പിപിഇ കിറ്റുകളുടെ സവിശേഷതകളിലൂടെ
ത്രീ സീസ് മെഡിടൂര്‍ പ്രൈവറ്റ് ലിമിറ്റഡ് ഉത്പാദിപ്പിക്കുന്ന പിപിഇ കിറ്റുകളില്‍ ട്രൈ ലാമിനേറ്റ് ആയ തുണിത്തരം ഉപയോഗിച്ചാണ് പിപിഇ കിറ്റുകള്‍ നിര്‍മ്മിക്കുന്നത്. ഇവ ബാക്റ്റീരിയയെ പ്രതിരോധിക്കുന്നതിനും ആരോഗ്യ രക്ഷ കവചമായി പ്രവര്‍ത്തിക്കുന്നതിനും സഹായകമാണ്. മറ്റ് പിപിഇ കിറ്റുകള്‍ മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ ഉപയോഗിക്കുമ്പോള്‍ തന്നെ ഉപയോഗശൂന്യമാകുമ്പോള്‍ ത്രീ സീസ് മെഡിടൂര്‍ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിച്ചെടുക്കുന്ന ട്രൈ ലാമിനേറ്റ് പിപി ഇ കിറ്റുകള്‍ 9 മണിക്കൂര്‍ വരെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉപയോഗിക്കാവുന്ന സവിശേഷത ഈ കിറ്റുകള്‍ക്കുണ്ട്. ഇങ്ങനെ ഒട്ടേറെ സവിശേഷതകളുള്ള ഈ പിപിഇ കിറ്റുകള്‍ക്കും വലിയ സ്വീകാര്യത തന്നെയാണ് ആരോഗ്യ രംഗത്ത് ലഭിക്കുന്നത്.
ഡിപോസബിൾ പ്രേയർ മാറ്റ് ( മുസല്ല ) ;
സ്പണ്‍ലേസ് ഹൈഡ്രിയോന്‍ എന്‍ഡാങ്കിള്‍ഡ് മെറ്റീരിയല്‍ (Spunlace Hydrionentancled Material) ഉപയോഗിച്ചാണ് ഡിപോസബിൾ മുസല്ല നിര്‍മ്മിച്ചിരിക്കുന്നത് എന്നതാണ് ഈ ഉല്‍പന്നത്തിന്റെ പ്രധാന സവിശേഷത. പൂര്‍ണ്ണമായും ട്രൈ ലെയര്‍ വാട്ടര്‍ പ്രൂഫ് സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിയിട്ടുള്ള മുസല്ലകളില്‍ വുളു എടുത്ത് നിസ്‌കരിക്കുന്ന സാഹചര്യങ്ങളില്‍ ഒരു തുള്ളി വെള്ളംപോലും പറ്റിപ്പിടിച്ചിരിക്കില്ല. ഏറെ മൃദുലമായ പ്രതലം, നല്ല ഉറപ്പ്, ഉയര്‍ന്ന ജലപ്രതിരോധ ശേഷി എന്നിവയാണ്, പൂര്‍ണ്ണമായും പ്രകൃതിയോട് ഇണങ്ങിയ എസ്എച്ച്എം നിര്‍മ്മിത മുസല്ലയുടെ മറ്റ് പ്രത്യേകതകള്‍.
എന്തായാലും കോവിഡ് പ്രതിരോധ മേഖലയിൽ ഈ മലയാളി യുവ സംരംഭകനും കമ്പനിയും തങ്ങളുടേതായ സാന്നിധ്യം വിളിച്ചറിയിച്ചു കൊണ്ട് മുന്നേറുമ്പോൾ കേരളത്തിന് അഭിമാനിക്കാവുന്ന കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ ഇവർക്ക് കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം.
Discussion about this post